മലപ്പുറം പാണക്കാടിന് അഭിമാനമായി മുഫ് ലിഹ് ; മാപ്പിള പാട്ടിൽ ഒന്നാമത്

മലപ്പുറം പാണക്കാടിന് അഭിമാനമായി മുഫ് ലിഹ് ; മാപ്പിള പാട്ടിൽ ഒന്നാമത്
Jan 5, 2023 06:55 PM | By Vyshnavy Rajan

കോഴിക്കോട് : യൂട്യൂബിലൂടെ ആരാധക ലക്ഷങ്ങളെ ആകർഷിച്ച പാണക്കാട് ഡി യു എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി മുഫ് ലിഹ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി. മൂല പറമ്പ് ആറു കാട്ടിൽ മുഹമ്മദ് കുട്ടിയുടേയും മുനീറയുടേയും മകനാണ് മുഫ് ലിഹ് . അറബി പദ്യത്തിലും എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

മലപ്പുറം ജില്ലാ കലോത്സവത്തിൽ വട്ടപ്പാട്ട് , ദേശഭക്തി ഗാനം , ലളിത ഗാനം എന്നിവയിലും ഒന്നാം സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മുഫ്ലിഹിന്റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിലും ഹിറ്റാണ്. " പാടാൻ ഞാൻ ഗായകനല്ല" , " നബി നബി സലാം സലാo" എന്നീ ഗാനങ്ങൾ ആരാധ ലക്ഷങ്ങൾ ഹൃദയം കവർന്നവയാണ്. മുതിർന്ന സഹോദരൻ മുഫസിലുo മാപ്പിളപ്പാട്ട് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ഒ എം കരുവാരക്കുണ്ട് രചിച്ച് ഹനീഫ് മുടിക്കോട് സംഗീതവും പരിശീലനം നൽകിയ " ഭാരത പൈതൃകം " എന്ന മാപ്പിളപ്പാട്ടിനാണ് ഒന്നാം സ്ഥാനം നേടിയത്. കലാ മേഖലയിലെ നേട്ടങ്ങൾക്കൊപ്പം പഠനത്തിലും മുഫ് ലിഹ് മുന്നിലാണ്. എസ് എസ് എൽ സി ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.

Malappuram Panakkad is proud of Muff Lih; 1st in Mapila song kerala state kalolsavam-2023

Next TV

Related Stories
Top Stories